Thursday, May 28, 2009

തിങ്ങി തിങ്ങി

ജലം തിങ്ങി തിങ്ങി വരുമ്പോള്‍
പുറത്തേക്കൊഴുകുവാന്‍
കഴിയുന്ന പുഴയേ
നിന്റെ ജന്മം നല്ലത്.

അഗ്നിയേ നീ തിങ്ങി തിങ്ങി
വരുമ്പോള്‍ പൊട്ടിത്തെറിച്ച്
പുറത്തേക്കാളും.


അകവും പുറവും
ഇല്ലാതാകുമ്പോള്‍
ഒഴുക്കുമില്ല
ആളലുമില്ല.


തിങ്ങി തിങ്ങി
ഇടമില്ലാഞ്ഞിട്ടാകും
*ഉടലില്‍ പൂമാല
പറ്റിക്കിടന്നതും
ഉടലോ കയറില്‍
തൂങ്ങിക്കിടന്നതും.

..................................
* ഉടലില്‍ പൂമാലയിട്ട്
തൂങ്ങിയ ഇടപ്പള്ളി.


http://harithakam.com/ml/Poem.asp?ID=787

4 comments:

  1. nice...................
    puzhakku purathekkozhukaam...agnikku pottitherikkaam.manushya manassino.........?...maranamaayirikkum alle oru raksha.......

    ReplyDelete
  2. തിങ്ങിത്തിങ്ങി...
    വിങ്ങി അഗ്നി പര്‍വ്വതം പോലെ പൊട്ടിത്തെറിച്ചെങ്കില് എന്നു കൊതിച്ച് ....

    നിസ്സഹായതയുടെ ആഴങ്ങളില്‍ നിന്നും അശാന്തമായ സമ്മര്ദ്ദങ്ങളാണ് മരണത്തെ സ്വയം വിളിക്കുന്നത്‌

    ReplyDelete
  3. Njan thingi thingi engethum Sasi...! Nannayirikkunnu. Ashamsakal...!!!

    ReplyDelete