Tuesday, April 14, 2009

കാര്‍മേഘങ്ങള്‍ ഉണ്ടാകുന്നത്

ഐരാവതങ്ങളെ നോക്കി
കറുത്താനകള്‍ ചിന്നം വിളിച്ചു.

കറുത്താനകള്‍ക്കെന്തറിയാം
പാവങ്ങളെ കുത്താനല്ലാതെ
ഐരാവതങ്ങള്‍ കളിയാക്കി.

കറുത്തവന്‍
ഒറ്റകുടച്ചില്‍
പട്ടയും പഴവും ഉണ്ടച്ചോറും
ഉത്സാഹകമ്മറ്റിക്കാരും
ഉണ്ടെങ്കില്‍ എന്തൈരാവതം.
ഐരാവതങ്ങളെ നിങ്ങളുടെ
മൂത്രമൊഴിപ്പൊന്നുമല്ലട്ടോ
ഞങ്ങളുടെ മണ്‍സൂണ്‍.
വേണമെന്കില്‍ ഞങ്ങളെ
ഒരുമിച്ചു നിര്‍ത്തി മൂത്ര-
മൊഴിപ്പിക്കല്‍ നടത്തിക്കോളു
ഭാരതപ്പുഴ നിറഞ്ഞൊഴുകും.
രണ്ടു കൂട്ടരും ഒരുമിച്ചു
ചിരിച്ചു. ചിരിയുടെ ഒടുക്കം
ഐരാവതങ്ങള്‍ കറുത്താനകളെ
മേലോട്ട് ക്ഷണിച്ചു .ഒന്നുപോയ്
ക്കളയാം. ആകാശമദ്ധ്യേ
എത്തിയപ്പോള്‍ ഐരാവതങ്ങള്‍
കാഴ്ചയില്‍ നിന്നും മാറി നിന്നു.
പാവം കറുത്താനകള്‍.
വഴി യറിയാതെ ആകാശ-
ത്തലയേണ്ടി വന്നു.
ഭൂമിയില്‍ നിന്നു നോക്കിയാല്‍
കാര്‍മേഘങ്ങളായ് ഇപ്പോഴുംകാണാം.

2 comments:

  1. ഭൂമിയില്‍ നിന്നു നോക്കിയാല്‍
    കാര്‍മേഘങ്ങളായ് ഇപ്പോഴുംകാണാം.

    ശരിയാണ് കാറ്റിന്‍റെ ദിക്കുനോക്കി പറന്നു പോയേക്കാം

    ReplyDelete
  2. Bhoomiyil ninnalla aakashathu ninnu nokkiyalum kanam... Nannayirikkunnu...Ashamsakal...!!!

    ReplyDelete