ഐരാവതങ്ങളെ നോക്കി
കറുത്താനകള്‍ ചിന്നം വിളിച്ചു.
കറുത്താനകള്‍ക്കെന്തറിയാം
പാവങ്ങളെ കുത്താനല്ലാതെ
ഐരാവതങ്ങള്‍ കളിയാക്കി.
കറുത്തവന്‍ ഒറ്റകുടച്ചില്‍
പട്ടയും പഴവും ഉണ്ടച്ചോറും
ഉത്സാഹകമ്മറ്റിക്കാരും
ഉണ്ടെങ്കില്‍ എന്തൈരാവതം.
ഐരാവതങ്ങളെ നിങ്ങളുടെ
മൂത്രമൊഴിപ്പൊന്നുമല്ലട്ടോ
ഞങ്ങളുടെ മണ്‍സൂണ്‍.
വേണമെന്കില്‍ ഞങ്ങളെ
ഒരുമിച്ചു നിര്‍ത്തി മൂത്ര-
മൊഴിപ്പിക്കല്‍ നടത്തിക്കോളു
ഭാരതപ്പുഴ നിറഞ്ഞൊഴുകും.
രണ്ടു കൂട്ടരും ഒരുമിച്ചു
ചിരിച്ചു. ചിരിയുടെ ഒടുക്കം
ഐരാവതങ്ങള്‍ കറുത്താനകളെ
മേലോട്ട് ക്ഷണിച്ചു .ഒന്നുപോയ്
ക്കളയാം. ആകാശമദ്ധ്യേ
എത്തിയപ്പോള്‍ ഐരാവതങ്ങള്‍
കാഴ്ചയില്‍ നിന്നും മാറി നിന്നു.
പാവം കറുത്താനകള്‍.
വഴി യറിയാതെ ആകാശ-
ത്തലയേണ്ടി വന്നു.
ഭൂമിയില്‍ നിന്നു നോക്കിയാല്‍
കാര്‍മേഘങ്ങളായ് ഇപ്പോഴുംകാണാം.
Tuesday, April 14, 2009
Subscribe to:
Post Comments (Atom)
ഭൂമിയില്‍ നിന്നു നോക്കിയാല്‍
ReplyDeleteകാര്‍മേഘങ്ങളായ് ഇപ്പോഴുംകാണാം.
ശരിയാണ് കാറ്റിന്‍റെ ദിക്കുനോക്കി പറന്നു പോയേക്കാം
Bhoomiyil ninnalla aakashathu ninnu nokkiyalum kanam... Nannayirikkunnu...Ashamsakal...!!!
ReplyDelete