ഏതൊരനുസരണക്കാരനും
ഒരിക്കലെങ്കിലും
കയറു പൊട്ടിക്കും.
കടല്‍ എത്ര കാലം
മല്‍സ്യള്‍ങ്ങള്‍ക്കു
വേണ്ടി തണുത്തു കിടക്കും.
ചുടുവെള്ളത്തില്‍ ഒന്നു മേല്‍
കഴുകാന്‍ കടലും
കൊതിക്കില്ലെ.
പ്രളയത്തിലും ചിരിച്ചോടും
മത്സ്യങ്ങളെ നിങ്ങള്‍
എന്തു ചെയ്യും അപ്പോള്‍.
Tuesday, March 24, 2009
Subscribe to:
Post Comments (Atom)
മീനുകള്‍ ഓളം ചവിട്ടി കര പിടിക്കും...
ReplyDeleteമണ്ണിട്ട് കടല്‍ മൂടും...
പട്ടങ്ങളില്‍ കയറി ആകാശത്താകും..
മേഖങ്ങളില്‍ കൂട് വെക്കും...
മുട്ടയിടും അടയിരിക്കും...
ചിറകുള്ള മീനുകള്‍ വിരിയും....
പറന്ന് .. പറന്ന്.. പറന്ന്...
:)
ഇതിപ്പൊ ‘മഴപെയ്യുമ്പോൾ ആന എന്തു ചെയ്യും’ എന്നു ചോദിച്ചപോലായല്ലൊ.
ReplyDeleteപൊരിച്ചെടുത്ത് കള്ളിന്റൊപ്പം തൊട്ട് കൂട്ടും.
ReplyDeleteഹാ ഹാ ഹാാാ
(എന്താ കയറു പൊട്ടിക്കണോ?)
കിനാവാ..ആ പറഞ്ഞതാണ് അതിന്റെ ഒരു ഇത്.
ReplyDeleteമീനുകളും ഇങ്ങനെ എത്രകാലമെന്ന് വെച്ചാ വെള്ളത്തില്‍ അങ്ങോട്ടുമിങ്ങോട്ടും..