Friday, March 6, 2009

ഉറക്കത്തിലെ ആനകള്‍

കൊന്നു കൊമ്പൂരി
കുഴിച്ചിട്ട ആനകളത്രയും
രാത്രിയില്‍ എണീറ്റ്‌
നാലും എട്ടും കൊമ്പുകളോടെ
മദിച്ചെത്തി ചുട്ട കാടിനെ
പറത്തിയും കീറിയും
ഉറക്കത്തില്‍.

ആനക്കറുപ്പിന്‍
ഇരുട്ടിലൂടെ
എവിടേക്കാണുരുളുക.

വായ് തുറന്നമറിയാലും
ചിന്നംവിളികള്‍
എഴുന്നേറ്റു നില്ക്കും
വായുവിന്‍ സ്തൂപങ്ങളെ
തകര്‍ത്ത് എങ്ങിനെയാണ്
ഒരു ചെറിയ അമറല്‍
കടന്നു പോവുക.

12 comments:

  1. കൊമ്പ് ആരോ ഊരുകൊണ്ട് പോയ ആരാനയുടെ "ചിന്നംവിളി" ................................... ദേ കെടക്കുന്നു ...!

    ReplyDelete
  2. ഒച്ച പുറത്തു വരാത്ത ഭീകരസ്വപ്നം..

    -സുല്‍

    ReplyDelete
  3. പലപ്പോഴും. ...
    കവിതയാക്കി.നന്നാക്കി.

    ReplyDelete
  4. പ്രിയപ്പെട്ട പകല്‍ക്കിനാവ് ,
    സുല്‍ , നസീര്‍മാഷ്, ജ്യോതിടീച്ചര്‍
    നന്ദി.

    ReplyDelete
  5. നാലും എട്ടും കൊമ്പുകളോടെ..
    മിക്കപ്പോഴും..

    ReplyDelete
  6. മനോഹരമായിരിക്കുന്നു
    ആശംസകള്‍

    ReplyDelete
  7. വീരപ്പനെ പുനര്‍ജനിപ്പിക്കേണ്ടി വരും!

    ReplyDelete
  8. njanum irangendi varum... Ashamsakal...!!!

    ReplyDelete
  9. മനോഹരമായിരിക്കുന്നു
    ആശംസകള്‍

    ReplyDelete
  10. ഈ ആനകളൊക്കെ ഇങ്ങനെ തുടങ്ങിയാല്‍ എന്ത് ചെയ്യും???

    ReplyDelete