Sunday, February 22, 2009

മരുദേശപ്പൂരം

കണ്ട പൂരങ്ങള്‍
കണ്ണ് നിറയെ
ചെണ്ടക്കാര്‍ കൊമ്പുകാര്‍
ഇലത്താളം
കുത്തുവിളക്ക്
തിടമ്പേറ്റി കരിമല
ചന്തത്തോടെ.

പൊടിപ്പൂരം
മൊഴിപ്പൂരം
ഒഴുക്കിന്‍ പൂരം
ഒരു മുഖം
ഒരു നോക്ക്
കൊളു‌ത്തുവാനില്ലാതെ
ഇല്ലായ്മപ്പൂരം.

ഇവിടെ മരുദേശത്തും
മേളം മുറുകുന്നു
ചെണ്ടക്കോലുകള്‍
കത്തിയ പോലെ
തീനാക്കുകള്‍ വായുവില്‍
പൊന്തിയും താഴ്‌ന്നും
ദഹിക്കേ നിറമറ്റലകളായ്
മൃഗതൃഷ്ണകളൊരുക്കുന്നു
മരുദേശപ്പൂരം.




6 comments:

  1. ഒരു നോക്ക്
    കൊളു‌ത്തുവാനില്ലാതെ
    ഇല്ലായ്മപ്പൂരം.
    മൃഗതൃഷ്ണകളൊരുക്കുന്നു
    മരുദേശപ്പൂരം
    ഇഷ്ടമായ്

    ReplyDelete
  2. നന്നായിരിക്കിന്നൂ, ശശീ!

    ReplyDelete
  3. ഉണ്മയിലും, ഇല്ലായ്മയിലും..ഒക്കെ പൂരത്തിന്റെ ലഹരി തന്നെ.

    (സാക്ഷാല്‍ ത്രിശ്ശൂര്‍ക്കാരന്റെ മനസ്സെന്ന്‌ വായിച്ചാല്‍.. :) )

    ReplyDelete
  4. കവിത ഇഷ്ടപ്പെട്ടു
    എന്നറിഞ്ഞതില്‍ സന്തോഷം .
    കൈതമുള്ളിനു
    പ്രത്യേകം സന്തോഷം അറിയിക്കുന്നു.

    ReplyDelete