Sunday, March 1, 2009

തമാശക്കാരന്‍ മരിച്ചുപോകുമ്പോള്‍

ഉടല്‍ ബാക്കിയാക്കി
അവന്‍ പറന്നു പോകുമ്പോള്‍
കണ്ണീരുകൊണ്ടു
എറിഞ്ഞു നോക്കി.

മനനം കൊണ്ടു
തിരിച്ചു വിളിച്ചു.

കാക്കക്കണ്ണില്‍
നോക്കി നോക്കി നില്‍ക്കെ
ഒറ്റ പൊങ്ങല്‍ .
ശിരസ്സിന്‍ മുകളിലൂടെ
പറക്കെ ഒടുക്കത്തെ
തമാശ.

കുളിച്ചിട്ടും
ശിരസ്സു തൊട്ടപ്പോള്‍
പച്ചമണം.

2 comments:

  1. :)
    നന്നായിട്ടുണ്ട്‌...

    ReplyDelete
  2. Pachamanam thanginilkkatte.. Ashamsakal.

    ReplyDelete