Friday, September 23, 2011

ദൈവത്തെക്കുറിച്ചുള്ള സംശയം

കല്ലായ കല്ലുകളിലേക്കൊക്കെ
വിവർത്തനം ചെയ്യപ്പെട്ട ദൈവങ്ങൾ;
പ്രപഞ്ചം പുറപ്പെട്ടിടത്തുതന്നെ
തിരിച്ചെത്തണം ഇനി കല്ലുകളില്ലാതാവാൻ;
അതു വഴി ദൈവങ്ങളും.


ദൈവത്തെ ഒരു നാളൊരാൾ
കണ്ണാടിയിലേക്കു വിവർത്തനം ചെയ്തു;
അതിൽ പിന്നെയാരും കണ്ണാടി
കണ്ടിട്ടില്ലെന്നും തോന്നുന്നു.


ദൈവങ്ങളാകാത്ത
കല്ലുകൾകൊണ്ട് ആരും
കണ്ണാടിയുടച്ചിട്ടുമില്ല;
ഇനി ദൈവങ്ങളായ കല്ലുകൾ
ഇരുന്നിടത്തു തന്നെയിരുന്ന്
കല്ലെറിഞ്ഞു കണ്ണാടിയുടയ്ക്കുന്നുണ്ടൊ
ആവോ

-------------------------------------
മലയാളനാട് വാർഷികപ്പതിപ്പിൽ പ്രസിദ്ധീകരിച്ചത്

4 comments:

  1. ദൈവങ്ങള്‍ കണ്ണാടി തകര്‍ത്തുവോ?

    കണ്ണാടി നോക്കുമ്പോള്‍ ദൈവമല്ല മനുഷ്യന്‍ കാണുന്നത്. ചെകുത്താനാണു. അതോടെയാവും നോട്ടം നിര്‍ത്തിയത്!!

    ReplyDelete
  2. [ദൈവത്തെ ഒരു നാളൊരാൾ
    കണ്ണാടിയിലേക്കു വിവർത്തനം ചെയ്തു;]

    ദൈവം കണ്ണാടിയിൽ ഉണ്ടെന്നു കരുതിയോ,
    അതോ അതിൽ കാണുന്നത് ദൈവമെന്നു കരുതിയോ.

    നോട്ടം നിർത്തിയത് നന്നായി. അല്ലെങ്കിൽ ദൈവത്തിന്റെ സങ്കല്പം തിരുത്തേണ്ടി വരുമായിരുന്നു.

    ReplyDelete
  3. nice work!
    welcome to my blog
    nilaambari.blogspot.com
    if u like it join and support me

    ReplyDelete
  4. ദൈവങ്ങളാകാത്ത
    കല്ലുകൾകൊണ്ട് ആരും
    കണ്ണാടിയുടച്ചിട്ടുമില്ല;
    ഇനി ദൈവങ്ങളായ കല്ലുകൾ
    ഇരുന്നിടത്തു തന്നെയിരുന്ന്
    കല്ലെറിഞ്ഞു കണ്ണാടിയുടയ്ക്കുന്നുണ്ടൊ
    ആവോ
    :)

    ReplyDelete