Wednesday, September 7, 2011

ചേക്ക

മുഖത്ത് വെളിച്ചം തട്ടുമ്പൊഴെ
കുതിച്ചെത്തുന്നു അഞ്ജാതമാം ഭയം;
നാക്കു ചുഴറ്റി ഉള്ളിലേക്കു
തന്നെ വീഴുന്നു വാക്കുകള്‍

എന്നെക്കാണാത്ത നേരമത്രയും
ഭയമേ എവിടെയായിരുന്നു നീ;
അറിഞ്ഞിരുന്നെങ്കിലവിടെ-
യാക്കാമെന്‍ ചേക്കയുമിനി.

വെളിച്ചത്തിലേക്കെന്തിന്നിറങ്ങണം
കുലുങ്ങിക്കിതക്കണം വെറുതെ
ഞാന്‍ മാത്രമറിഞ്ഞെന്തിന്നു
ചിണുങ്ങിത്തൂവണം കണ്ണീര്‍ .‍‍‍

ആള്‍ച്ചുമരുകള്‍ നോക്കിമറഞ്ഞു
നില്‍ക്കുവാന്‍ വയ്യിനി ഭയമേ;
ആരുമില്ലെന്ന തോന്നലുമില്ലല്ലൊ
നിന്നോടൊത്തു കൂടുമ്പോള്‍

8 comments:

  1. ഭയം, അഭയമാവുന്നു..

    ReplyDelete
  2. ആള്‍ച്ചുമരുകള്‍ നോക്കിമറഞ്ഞു
    നില്‍ക്കുവാന്‍ വയ്യിനി ഭയമേ;
    ആരുമില്ലെന്ന തോന്നലുമില്ലല്ലൊ
    നിന്നോടൊത്തു കൂടുമ്പോള്‍
    -------hm...good!

    ReplyDelete
  3. "വെളിച്ചത്തിലേക്കെന്തിന്നിറങ്ങണം
    കുലുങ്ങിക്കിതക്കണം വെറുതെ
    ഞാന്‍ മാത്രമറിഞ്ഞെന്തിന്നു
    ചിണുങ്ങിത്തൂവണം കണ്ണീര്‍ .‍?"
    === So deep.....

    ReplyDelete
  4. മുകിൽ,ബിന്ദു,ശിവപ്രസാദ് നന്ദി.
    എല്ലാവർക്കും ഓണാശംസകൾ..

    ReplyDelete
  5. kavi hridayathinu maathramulla bhayam..

    nannayirikkunnu..

    ReplyDelete
  6. ഭയത്തോടിത്ര അടുപ്പമോ?

    ReplyDelete
  7. അഞ്ജാതമാം ഭയം !

    ReplyDelete