രാത്രിയില്‍
പഴങ്ങള്‍ തിന്നുവാനെത്തും
വവ്വാലറിഞ്ഞില്ല
പഴം കായ്ക്കും മരം
പകല്‍ വെട്ടിപ്പോയത്.
മരം നിന്നിടത്ത്
പഴമില്ല ഇലയില്ല
താഴേക്കുവലിക്കും ശൂന്യത;
വട്ടം കറങ്ങി
പറന്നു പോയ് വവ്വാല്‍.
തെല്ലിട കഴിഞ്ഞ്
ഒന്നുകൂടി വന്നു
വട്ടം പറന്നു വവ്വാല്‍.
പഴങ്ങള്‍ തിന്നുവാനെത്തും
വവ്വാലറിഞ്ഞില്ല
പഴം കായ്ക്കും മരം
പകല്‍ വെട്ടിപ്പോയത്.
മരം നിന്നിടത്ത്
പഴമില്ല ഇലയില്ല
താഴേക്കുവലിക്കും ശൂന്യത;
വട്ടം കറങ്ങി
പറന്നു പോയ് വവ്വാല്‍.
തെല്ലിട കഴിഞ്ഞ്
ഒന്നുകൂടി വന്നു
വട്ടം പറന്നു വവ്വാല്‍.
“മരങ്ങൾ നഷ്ട്ടമാകുമ്പോൾ വവ്വാലുകൾ മാത്രമല്ല വട്ടം കറങ്ങുന്നത്.“
ReplyDeleteഈ കവിത മനസ്സിലാക്കാൻ കൂടുതൽ വട്ടം കറങ്ങേണ്ടതില്ല, എന്നെപ്പോലുള്ള സാധാരണക്കാരയ ബ്ലോഗറന്മാർക്ക്. ആശംസകൾ……………………………..
ദേ... ഇങ്ങോട്ട് വരുംന്വോൾ ചിലതൊക്കെ പ്രതീക്ഷിക്കാറുണ്ട് ഞാൻ... ഇതിപ്പൊ... എന്താ പറയ്യ്യാ... ചാറ്റിൽ വാ പറയാം...
ReplyDeleteVavvalinu vidaan vayyalle..
ReplyDeleteപ്രതീക്ഷയ്ക്ക് കേടു വരുത്തിയിട്ടില്ലല്ലോ!!
ReplyDeleteഒരുപാട് ചിന്തകള്‍ക്ക് ഇടം നല്‍കുന്ന കവിത...ആര്‍ക്കും തിരിയുന്ന വരികള്‍....
ReplyDeleteതെല്ലിട കഴിഞ്ഞ്
ഒന്നുകൂടി വന്നു
വട്ടം പറന്നു വവ്വാല്‍.
അവസാനത്തെ വരവാകുമോ...?
കാട് നാടായത് പാവം വവ്വാൽ അറിഞ്ഞില്ലായിരിക്കും.
ReplyDeleteസ്വീകരിയ്ക്കാൻ വിസമ്മതിയ്ക്കുന്നു......
ReplyDeleteഎങ്കിലും താഴേയ്ക്ക് വലിയ്ക്കും ശൂന്യത.