Tuesday, January 31, 2012

പ്രൗഢമായ മുറിവുകൾ

ഏറ്റ മുറിവ്
പ്രൗമായതാണെങ്കിൽ
മനസ്സങ്ങിനെ 
ഉള്ളനങ്ങാതെ
ഒരു നിൽപ്പുണ്ട്.

ഉള്ള് നിത്യവും 
ആഴം കൂടിക്കൂടി
വരും.

എന്നാലും
ഒടിഞ്ഞു വീഴില്ല.

കാടിളകുമ്പോഴും
എന്തിളക്കമെന്ന്
ചോദിച്ച് 
മസ്തകമുയർത്തിയങ്ങിനെ
ചില മുറിവുകൾ.

11 comments:

  1. മുറിവിന്റെ പ്രൌഡിയില്‍ അടിത്തറയുറയ്ക്കുന്ന ജന്‍‌മങ്ങള്‍ ...

    ReplyDelete
  2. മസ്തകമുയർത്തിയങ്ങിനെ
    ചില മുറിവുകൾ..

    ReplyDelete
  3. ചിലത്‌, വല്ലപ്പോഴും ചിലത്‌ മാത്രം.

    ReplyDelete
  4. ചില മുറിവുകൾ അങ്ങനെയാണ്. നന്നായിട്ടുണ്ട് !

    ReplyDelete
  5. പ്രിയസുഹൃത്തുക്കൾക്ക് നന്ദി..

    ReplyDelete
  6. മസ്തകമുയർത്തിയങ്ങിനെ
    ചില മുറിവുകൾ.

    ഇഷ്ടപ്പെട്ടു

    ReplyDelete
  7. രമേശ് അരൂർ, khaadu..നന്ദി. ഇരിപ്പിടത്തിൽ ഈ കവിതയെക്കറിച്ചെഴുതിയതു കണ്ടു. ഒരിക്കൽ കൂടി നന്ദി.

    ReplyDelete
  8. വജ്രശലാകകള്‍
    തുളച്ചിറക്കിയൊരു മുറിവ്,
    ഒരിക്കലും ഉണങ്ങാതെ
    ചോര പൊടിയുന്നത്..

    ReplyDelete
  9. ഇഷ്ടപ്പെട്ടു.. ആശംസകള്‍ ...

    ReplyDelete