Tuesday, August 2, 2011

നന്നങ്ങാടി

ഭൂമിയിൽ
അവസാനം
മരിക്കുന്ന മനുഷ്യനെ
അടക്കുവാൻ
ആരുമുണ്ടാവില്ല.
 
അപ്പോൾ
ഭൂമി കുഴിയും
ആകാശം
മൂടിയും ആകും

ഭൂമി ഒരാൾക്കുള്ള
ശവപ്പെട്ടി
മാത്രം...

പ്രപഞ്ചത്തെ
പിന്നീടെപ്പോഴൊ
ആരൊക്കെയൊ
എവിടെയൊക്കെയൊ
ഇരുന്ന് കുഴിച്ചു കുഴിച്ചു
നോക്കുമ്പോൾ
ഭൂമിയും കാഴ്ച്ചയിൽ
പെടാതിരിക്കില്ല;
ഉള്ളിൽ ദഹിക്കാത്ത
കുറച്ചസ്ഥികളുമായ്
ഒരു നന്നങ്ങാടി.
------------

18 comments:

  1. ഈ നന്നങ്ങാടി എന്ന് വെച്ചാല്‍ എന്താ ?

    ReplyDelete
  2. കലക്കി...താങ്കളുടെ ഞാൻ വായിച്ച കവിതകളിൽ മികച്ച ഒന്ന്.

    നന്നായി കേട്ടോ..

    ReplyDelete
  3. പ്രപഞ്ചത്തോളം വികസിച്ച മാനവികതയുടെ ആകാശത്തിലെ ഉയരത്തിലിരുന്ന് ഉടലിന്റെ നശ്വരതയില്‍ ആശങ്കപ്പെടുന്ന
    നല്ല കവിത.

    ReplyDelete
  4. നല്ല സങ്കല്പം,
    നന്നങ്ങാടികൾ, പണ്ട് കാലത്ത് കേരളീയർ ശവം അടക്കിയിരുന്ന കല്ലറകൾ.

    ReplyDelete
  5. ഭൂമിയോളം വലിയ നന്നങ്ങാടിയിൽ ... വിജയന്റെ പാറകൾ ഓർത്തു പോയി. നല്ല കവിത.

    ReplyDelete
  6. പ്രിയസുഹൃത്തുക്കൾക്കെല്ലാവർക്കും നന്ദി..

    ReplyDelete
  7. അവസാനം
    മരിക്കുന്ന മനുഷ്യനെ
    അടക്കുവാൻ
    ആരുമുണ്ടാവില്ല.

    veritta chinthakal... nalla varikal.. great philosophy.. very nice

    ReplyDelete
  8. വായിച്ച കവിതകളില്‍ വളരെ ഉയര്‍ന്നു നില്‍കുന്ന ഒന്ന്.

    അപ്പോൾ
    ഭൂമി കുഴിയും
    ആകാശം
    മൂടിയും ആകും

    ReplyDelete
  9. ഹായ്, ഇതുകൊള്ളാം
    ഇപ്പോൾ
    ഭൂമിയാകുന്ന നന്നാങ്ങാടി
    അന്ന് ഭൂമിയും ആകാശവും ചേർന്നത്

    ReplyDelete
  10. ഭൂമിയിൽ
    അവസാനം
    മരിക്കുന്ന മനുഷ്യനെ
    അടക്കുവാൻ
    ആരുമുണ്ടാവില്ല.
    നന്നായിരിക്കുന്നു

    ReplyDelete
  11. കലി,ഹാഷിം,കലാവല്ലഭൻ,തൃശൂർക്കാരൻ നന്ദി.

    ReplyDelete
  12. നന്നായി ശശിയേട്ടാ, നല്ല ഭാവന!

    ReplyDelete
  13. അനീഷ്, അനിലൻമാഷ്, എൻ.പ്രഭാകരൻമാഷ് വളരെ സന്തോഷം..

    ReplyDelete