Saturday, April 30, 2011

ജലവിരലുകൾ

എന്റെ നെറ്റിയിൽ തൊട്ട
നി
ന്റെ വിരലുകൾ
ജലത്തിൽ ജലമൊഴിച്ച്
കുഴച്ചുണ്ടാക്കിയതല്ലെ;
അല്ലെ ?
അതല്ലെ ഇപ്പോഴും
ഞാൻ തണുത്തിരിക്കുന്നത്;
അല്ലെ ?

ജലവിരലുകൾ
എന്നു ഞാൻ വിളിക്കട്ടെ?

14 അഭിപ്രായ(ങ്ങള്‍):

  1. നന്നായി മാഷെ...ഇഷ്ടപ്പെട്ടു...

    ReplyDelete
  2. അതുകൊണ്ടാണുല്ലേ ഞാൻ എപ്പോഴും തണുത്തിരിക്കുന്നത്! ജലവിരലുകൾക്കു നന്ദി.

    ReplyDelete
  3. നിന്റെ വിരലുകൾ
    ജലത്തിൽ ജലമൊഴിച്ച്
    കുഴച്ചുണ്ടാക്കിയതല്ലെ.....


    കവിത പ്രേഷണം ചെയ്യുന്ന അനുഭൂതികള്‍....
    'പ്രതീതിക'ളുടെ സര്‍ഗ്ഗാത്മകമായ പുനസൃഷ്ടികള്‍...

    ReplyDelete
  4. പുതുമയുണ്ട് വരികൾക്ക്..

    ReplyDelete
  5. ഇത്രയേറെ തണുപ്പോ...നല്ല തണുപ്പുള്ള വരികൾ.

    ReplyDelete
  6. ഇനിയുമിനിയും തണുക്കട്ടെ....മഞ്ഞു വിരലുകള്‍ കൊണ്ട് തൊടും പോലെ......

    ReplyDelete
  7. ആർക്കാണീ വിരലുകളുള്ളത്? തീ പിടിച്ച കാലത്ത് എല്ലാവരുടെയും ആഗ്രഹം........തലോടാൻ ജലവിരലുകളും മുഖമൊളിപ്പിയ്ക്കാനൊരു ജലപ്പലകയും.....

    ReplyDelete
  8. ഇത്ര തണുത്ത വിരലുകളോ..

    ReplyDelete
  9. തണുപ്പിക്കാന്‍ അങനെ കുറെ വിരലുകള്‍?
    അകം കത്തുംബോള്‍ വിരല്‍ തണുത്തതാവും ല്ലെ?

    ReplyDelete
  10. ഒരു സ്വപ്നത്തിന്‍റെ ബാക്കിയെന്നോണം തണുത്തുറഞ്ഞു പോയി ...ജലം കുഴച്ചാണോ മനസ്സും!

    ReplyDelete
  11. ജലവിരലുകൾ
    എന്നു ഞാൻ വിളിക്കട്ടെ

    ആകെ തണുത്തു.............

    ReplyDelete
  12. ഇഷ്ടപ്പെട്ടു ഈ പുതുമകള്‍

    ReplyDelete
  13. അവസാനത്തെ രണ്ടുവരികള്‍ ഇല്ലെങ്കിലും ഈ കവിത ഷാര്‍പ്പാണ്

    ReplyDelete
  14. പ്രിയസുഹൃത്തുക്കൾക്കെല്ലാവർക്കും നന്ദി...

    ReplyDelete