Tuesday, March 22, 2011

രക്ഷ

ഇരക്കു പിന്നില്‍ മറഞ്ഞിരുന്ന്
ഉള്ള ശബ്ദങ്ങളൊക്കെയും
വലിച്ചെടുക്കും വ്യാഘ്രം;
ആഞ്ഞുചാടലിന്‍
വേഗം കൂട്ടാന്‍.

ശബ്ദത്തിന്റെ കാടുണ്ടാക്കി
ചാടുമ്പോള്‍
ഇരയുടെ ഉള്ളിടിഞ്ഞ്
ഉള്ളിലേക്കു തന്നെ
വീഴണം.

ഇരയ്ക്കു മുകളില്‍
അര്‍ദ്ധനിമിഷത്തെ
വ്യാഘ്രപ്പന്തല്‍.

കുതിപ്പു കൂടിയാവണം
ഇരയേയും കടന്ന് നിലംകുത്തി
വീണു വ്യാഘ്രം;
തിരിഞ്ഞു
നോക്കിയതും,
ഇരയില്ല.

ബൂലോകകവിതയില്‍ പ്രസിദ്ധീകരിച്ചത്

5 comments:

  1. ഇരകൾക്കും വേണ്ടെ എപ്പോഴെങ്കിലും ഒരു രക്ഷ..

    ReplyDelete
  2. ഇരകളുടെ സീസൺ തീർന്നില്ലേ..ഭഗവാനേ!!!
    ആശംസകൾ.

    ReplyDelete
  3. നന്നായി..ആശംസകള്‍.....!!!!

    ReplyDelete
  4. വ്യാഘ്രം വിജയിച്ചതായാണ് അധികം കേട്ടിട്ടുള്ളത് ...കാരണം മിക്കപ്പോഴും ഇരകളറിയുന്നില്ലല്ലോ പതിയിരിക്കുന്ന വ്യാഘ്രങ്ങളെ

    ReplyDelete