കൂട്ടരോടൊത്ത്
*ജയിലു കാണാന്‍ പോയതാണ്.
പഴയ ശിക്ഷാമുറകള്‍
നടപ്പാക്കിയിടം കണ്ടു;
അന്നത്തെ അതേ ഉപകരണങ്ങള്‍
തുറസ്സില്‍ വെയിലേറ്റിട്ടും
മഴയേറ്റിട്ടും
പച്ചപ്പോടെ ഇപ്പൊഴും.
ശേഷിക്കും സെല്ലുകളോരോന്നിലും
കയറിയിറങ്ങി അവസാനത്തെ
സെല്ലില്‍ കടന്ന് അഴിയിലൂടെ
പുറത്തേക്കു കയ്യിട്ടു സാക്ഷയിട്ടു;
കുറച്ചു നേരം ഒറ്റക്കു നിന്നു
കൂട്ടുകാരെത്തി 'മോചിപ്പിക്കെ'
ചിരി വന്നിട്ടും ചിരിക്കാതെ
എല്ലാവരും.
പിന്നെ ഞങ്ങള്‍ *തൂക്കുമരം കണ്ടു
കാഴ്ച്ചക്കു വരുന്നവര്‍
പിടിച്ചു നോക്കി
പിടിച്ചു നോക്കി
കയറിനു നല്ല തിളക്കം.
കൂട്ടത്തിലൊരാള്‍ കയര്‍
കഴുത്തിലിട്ടു സ്വയം തൂങ്ങുന്നതു പോലെ
അഭിനയിച്ചു
അടിയിലെ പലകയില്‍ ആഞ്ഞു ചവിട്ടി
പലകകളെല്ലാം ഇരുമ്പു പോലെ;
അനങ്ങുന്നില്ല.
അപ്പൊഴും
ചിരി പൊട്ടിയിട്ടും
ചിരിക്കാതെ എല്ലാവരും.
--------------------------------
*അന്റമാനിലെ സെല്ലുലാര്‍ ജയില്‍
**ജയിലിനുള്ളിലെ തൂക്കുമരം
*ജയിലു കാണാന്‍ പോയതാണ്.
പഴയ ശിക്ഷാമുറകള്‍
നടപ്പാക്കിയിടം കണ്ടു;
അന്നത്തെ അതേ ഉപകരണങ്ങള്‍
തുറസ്സില്‍ വെയിലേറ്റിട്ടും
മഴയേറ്റിട്ടും
പച്ചപ്പോടെ ഇപ്പൊഴും.
ശേഷിക്കും സെല്ലുകളോരോന്നിലും
കയറിയിറങ്ങി അവസാനത്തെ
സെല്ലില്‍ കടന്ന് അഴിയിലൂടെ
പുറത്തേക്കു കയ്യിട്ടു സാക്ഷയിട്ടു;
കുറച്ചു നേരം ഒറ്റക്കു നിന്നു
കൂട്ടുകാരെത്തി 'മോചിപ്പിക്കെ'
ചിരി വന്നിട്ടും ചിരിക്കാതെ
എല്ലാവരും.
പിന്നെ ഞങ്ങള്‍ *തൂക്കുമരം കണ്ടു
കാഴ്ച്ചക്കു വരുന്നവര്‍
പിടിച്ചു നോക്കി
പിടിച്ചു നോക്കി
കയറിനു നല്ല തിളക്കം.
കൂട്ടത്തിലൊരാള്‍ കയര്‍
കഴുത്തിലിട്ടു സ്വയം തൂങ്ങുന്നതു പോലെ
അഭിനയിച്ചു
അടിയിലെ പലകയില്‍ ആഞ്ഞു ചവിട്ടി
പലകകളെല്ലാം ഇരുമ്പു പോലെ;
അനങ്ങുന്നില്ല.
അപ്പൊഴും
ചിരി പൊട്ടിയിട്ടും
ചിരിക്കാതെ എല്ലാവരും.
--------------------------------
*അന്റമാനിലെ സെല്ലുലാര്‍ ജയില്‍
**ജയിലിനുള്ളിലെ തൂക്കുമരം
:)
ReplyDeleteചരിത്ര സ്മാരകങ്ങള്‍ ഇന്നു ടൂറിസ്റ്റു കേന്ദ്രങ്ങളാണ്...ഒരു ജനതയുടെ മോചനത്തിനു വേണ്ടി ചോരയും വിയര്‍പ്പും കൊടുത്ത ഒരു സമരവീര്യം ഇന്ന് ഒരു ഓര്‍മ്മപോലുമല്ല. തോക്കിലെ ഉന്നം പരീക്ഷിക്കാന്‍ വീട്ടിലെ തോട്ടക്കാരനെ ഉന്നം പിടിച്ച യുവത്വങ്ങള്‍ പഴയ തൂക്കുമരങ്ങള്‍ കാണ്ടപ്പോള്‍ ചിരിച്ചതല്ലെയുള്ളു ഭാഗ്യം. കോള്‍ഗെറ്റിന്‍റെ പരസ്യത്തിന് മഹാത്മാഗന്ധിയെന്നും, മദര്‍ തേരസയെ ഇസ്തിരിക്കിടണമെന്നും കളിപറഞ്ഞു ചിരിക്കുന്ന പുതുതലമുറയെ വഴിതെറ്റിച്ചതിനുത്തരവാദികള്‍ നമ്മള്‍ തന്നെയാണ്....അവര്‍ക്ക് യൂണിഫോമിടീച്ച് ചരിത്രത്തെ വ്യക്തിതാല്‍പര്യങ്ങല്‍ക്കനുസരിച്ച് വളച്ചൊടിച്ച് വിഷംകലക്കി അവരുടെ വായിലിറ്റിച്ചത് നമ്മള്‍ തന്നെയല്ലെ...?? നാളെ നമ്മുടെ അസ്തികളെ അവര്‍ എണ്ണതേച്ചു മിനുക്കി ഇരുപ്പുമുറിയില്‍ അലങ്കരിക്കും..പരാതി പറഞ്ഞിട്ടുകാര്യമില്ല..ചരിത്രം ടൂറിസം പോലെ ഒരു വ്യവസായമാണ്. അമ്മയുടെ മുലപ്പലുകൊണ്ട് പായസമുണ്ടാക്കി പാക്കറ്റിലാക്കി വില്‍ക്കാന്‍ കെല്‍പുള്ള ഈ ജനസമൂഹത്തിന് തടവറകാള്‍ കുറെ ചരിത്ര പുരുഷന്‍മാരുടെ ഭ്രാന്താശുപത്രിയാണ്... അവര്‍ ചിരിക്കും ഒന്നല്ല രണ്ടല്ല ഒരായിരം ചിരികള്‍.
ReplyDeleteThis comment has been removed by the author.
ReplyDeleteKuttam Cheyyathey anubhavikkunna shiksha
ReplyDeleteathaanu jail.
kuttam cheithitu anubhavikkunna shiksha Jeevitham.
manushyaneykkurichu oorkkaan oravasram koodi.
nandhi.
sneham.
asmo.
ഒട്ടും ചിരിക്കാതെ ഒരു മൌന വായന..
ReplyDeletePandu, ente adyathey short filminu vendiyanu najn aadyamayi jayil sadnarshichathu... aa ormmakal...!
ReplyDeleteManoharam Sasi.... Ippol njanum chirikkunnu...!
"അപ്പൊഴും
ReplyDeleteചിരി പൊട്ടിയിട്ടും
ചിരിക്കാതെ എല്ലാവരും."
വായിച്ചു നിർത്തുമ്പോൾ ചിരിയേ മറന്നു പോകുന്നല്ലോ സുഹ്രുത്തേ...
ഗംഭീരമായിരിക്കുന്നു
നമ്മള്‍ നമ്മെത്തന്നെ തൂക്കിലിടുന്നില്ലേ.
ReplyDeleteപ്രണയം, ചതി, മരണം
കവിത തന്നെ
സെല്ലില്‍ കടന്ന് അഴിയിലൂടെ
ReplyDeleteപുറത്തേക്കു കയ്യിട്ടു സാക്ഷയിട്ടു;
കുറച്ചു നേരം ഒറ്റക്കു നിന്നു...
ചിരി ഉറഞ്ഞു പോയതുകൊണ്ട്........
ReplyDelete