ചന്ദനയിലകള്‍ കൊണ്ട്
വായ് മൂടിയ ഒരു കലശത്തെ
കുറിച്ചു വായിച്ചത്
രാമായണത്തില്‍ നിന്നാണ്.
ചന്ദനമരം കരയുമ്പോള്‍
കണ്ണീര്‍ച്ചൂര് എന്തായിരിക്കുമെന്നായ്
കിടന്നപ്പോള്‍ ഓര്‍ത്തത്.
കണ്ണീരായപ്പോള്‍ പിന്നെ
വരവായ് അച്ഛനുമമ്മയും
പെങ്ങളും അവളും.
ചന്ദനത്തിലും ഉപ്പിലും
ആഴ്ന്നുറക്കം പിടിക്കെ
രണ്ടും ചേര്‍ന്നതിന്‍
ചൂരടിക്കുന്നോ മുറിയാകെ.
ഉണരുമ്പോഴിനി
ചന്ദനക്കാട്ടിലോ
ഉപ്പുകാട്ടിലോ
രണ്ടുമല്ലാത്തൊരു
കാട്ടില്‍ മാഴ്കുമ്പോള്‍.
Thursday, July 2, 2009
Subscribe to:
Post Comments (Atom)
ഉണരുമ്പോഴിനി
ReplyDeleteചന്ദനക്കാട്ടിലോ
ഉപ്പുകാട്ടിലോ
രണ്ടുമല്ലാത്തൊരു
കാട്ടില്‍ മാഴ്കുമ്പോള്‍.
നല്ല കവിത...
അവസ്സാനവരിയിൽ അക്ഷരം തെറ്റിയോ
വായിക്കുക
ReplyDeleteവരിക്കാരാവുക
ബ്ലോത്രം
നല്ല കല്‍പന. കവിത നന്നായി.
ReplyDeleteEvideyumalla, ivide ee manal kaattil.. Manoharam, ashamsakal...!!!
ReplyDelete