Friday, April 24, 2009

പുരപ്പുറം

മാവായ മാവുകളില്‍
പൂക്കളില്‍ തൊട്ടും പിടിച്ചും
ഇരുന്നും ചെറ്റപ്പുരകളുടെ
മണ്ണടുപ്പുകളിലേക്കും
നോട്ടമെറിഞ്ഞ്‌ വൃശ്ചികക്കാറ്റ്
ഒരു നുള്ളു തീപ്പൊരി
ചെറ്റയിലൊ പുരപ്പുറത്തൊ
കൊണ്ടിടും.

കാക്കക്കൂട്ടം പോലെ
മനുഷ്യര്‍ ഓടിയെത്തും
കൈ നിറയെ മണ്ണ്
ഒരു കുടം വെള്ളം..
കുളം കലങ്ങും.

പൊന്തും തീനാക്കുകള്‍ക്കൊപ്പം
എല്ലാവരുടേയും ഒച്ചകള്‍.
തീയൊടുങ്ങുമ്പോള്‍
എല്ലാമൊടുങ്ങുന്നു.

അണയാത്ത വൃശ്ചികം
അണയാത്ത പുരപ്പുറം
ഇപ്പൊഴും ഇടക്കിടെ.

4 comments:

 1. കത്തുന്ന ഇടനെഞ്ചിലെ
  തീയാരണക്കും?

  ReplyDelete
 2. ഒരു നുള്ളു തീപ്പൊരി...
  ഒരിക്കലുമണയാത്ത തീയാകും..!
  ഒട്ടുമുണങ്ങാത്ത മുറിവാകും.. !

  ReplyDelete
 3. ഊതിപ്പെരുക്കുന്നു വീണ്ടും..

  ReplyDelete
 4. തീയൊടുങ്ങുമ്പോള്‍
  എല്ലാമൊടുങ്ങുന്നു.
  ബാക്കിയായതൊ....?

  ReplyDelete