Wednesday, March 18, 2009

കാണാതായവനെ കുഴിച്ചെടുക്കുന്നു

കുഴിച്ചിട്ട മാംസം
പുറത്തെടുക്കുമ്പോള്‍
കാണുന്ന അതേ കറുപ്പ്
ഈ കാക്കയ്ക്കും .

പോ കാക്കേ
എവിടെയായിരുന്നാവോ
ഇതുവരെ .

അവനെ കുഴിച്ചെടുക്കുകയാണ്.
കണ്ടില്ലേ കണ്ണിന്റെയവിടെ
എന്തൊരാഴം.
മണ്ണു കേറിയിട്ടും
ആഴത്തിനെന്താ കുറവ്.

ഒറ്റ ഉടലില്‍ എത്ര
മരണങ്ങള്‍ കണ്ടവന്‍.
അവസാനത്തേതു
തന്നെ ഈ കുഴിച്ചെടുക്കല്‍.
കുഴിയില്‍ നിന്നും
എടുക്കാതെ തന്നെ
പൊളിത്തിന്‍ പേപ്പര്‍ കൊണ്ടു
പൊതിഞ്ഞു അവനെ.

എത്ര കാക്കകളാ
പോ കാക്കേ.

3 comments:

 1. എത്ര ഉടലുകളിലേക്കൊരു കാക്ക
  പോ കാക്കേ.. ഒഴിഞ്ഞു പോ

  ReplyDelete
 2. എത്ര കുഴിച്ചാലും കണ്ണുകൾ കാണാതാകും.. പോ കാക്കേ...ഒഴിഞ്ഞു പോ
  ...

  ReplyDelete
 3. കൊള്ളാം ഇഷ്ടപ്പെട്ടു നല്ല എഴുത്ത്
  ആശംസകള്‍

  ReplyDelete