Thursday, December 18, 2008

വീഴുക നക്ഷത്രമേ

അര്‍ത്ഥമില്ലാത്ത
ചിന്തകളില്‍
വ്യാപ്ര് തനായിരിക്കുന്നവന്‍
അറിയാതെ വീണു പോകുന്നതുപോലെ
ആകുമോ ഒരു
നക്ഷത്രവും
താഴെക്ക് പതിക്കുന്നത് ?

പകല്‍ കാണാതിരിക്കുകയും
രാത്രിയില്‍ കാണുകയും
എന്ന നക്ഷത്രകര്‍മം
മറന്നു ചിന്തകള്‍
ഭാരം തീര്‍ക്കെ
വീണിതല്ലോ നക്ഷത്രം

വീഴുക വീഴുക
നക്ഷത്രമെ
അങ്ങിനെയെന്കിലും
നീയെന്നെ ഒന്നു
തൊടാന്‍ ശ്രമിക്കുന്നുണ്ടല്ലോ.

1 comment: